harbhajan singh slams hardik pandya and ravindra jadeja
ടെലിവിഷന്‍ ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഇന്ത്യന്‍ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ഒറ്റപ്പെടുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവരെയും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ പാണ്ഡ്യക്കും രാഹുലിനുമെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കടുത്ത ഭാഷയിലാണ് അദ്ദേഹം ഇരുവരെയും വിമര്‍ശിച്ചത്.